App Logo

No.1 PSC Learning App

1M+ Downloads

ആഗമന രീതിയുടെ പരിമിതികൾ ഏവ :

  1. നടപ്പിലാക്കുന്നതിന് കൂടുതൽ അധ്യാപന വൈദഗ്ധ്യം ആവശ്യമാണ്. 
  2. പഠനത്തിൽ പഠിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നില്ല
  3. ആഗമനരീതിയിലുള്ള പഠനപ്രക്രിയ സമയ കൂടുതൽ, ഭാവന, സർഗാത്മകത എന്നിവ ആവശ്യപ്പെടുന്നു. 
  4. വിശകലനാത്മക ചിന്ത വളർത്താനും ഉയർന്ന തലത്തിലുള്ള ചിന്താശേഷി വികസിപ്പിക്കാനും കഴിയുന്നില്ല

    Ai, iii എന്നിവ

    Bii, iv

    Ciii മാത്രം

    Di മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    ആഗമന രീതി (Inductive Method)

    • പഠനപ്രക്രിയയിൽ ധാരാളമായി പ്രയോജനപ്പെടുത്തുന്ന പഠന രീതിയാണ് - ആഗമന നിഗമന രീതി 
    • ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലുടെയും പൊതുതത്ത്വത്തിലേക്ക് എത്തിച്ചേരുന്ന പഠന രീതി - ആഗമന രീതി
    • ആഗമനരീതിയിൽ പഠിതാവിന്റെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയുമാണ് ആശയ രൂപീകരണം നടക്കുന്നത്.
    • ആഗമനരീതിയിൽ പഠിതാവ് അവരുടെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നീ മാനസിക പ്രക്രിയകൾ പഠനത്തിൽ പ്രയോജനപ്പെടുത്തുന്നു.

    ആഗമന രീതിയുടെ മികവുകൾ 

    • നിരീക്ഷിച്ച വസ്തുക്കളെക്കുറിച്ച് യുക്തി പരമായ നിഗമനം രൂപപ്പെടുത്തുന്നതിനുള്ള സ്വാഭാവികമായ രീതി.
    • ജീവിതവുമായി നേരിട്ടു ബന്ധമുള്ള സംഭവങ്ങളെയും പ്രതിഭാസങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് സഹായിക്കുന്നു.
    • നിരീക്ഷിച്ച വിവരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിമർശനാത്മകമായി ചിന്തിക്കാനും വിലയിരുത്താനും ബോധ്യപ്പെടാനും അതുവഴി യുക്തി പരമായ നിഗമനങ്ങൾ രൂപീകരിക്കാനും സഹായിക്കുന്നു. 
    • അന്വേഷണാത്മക പഠനം, പ്രശ്നാധിഷ്ഠിത പഠനം, പ്രോജക്ട് രീതിയിലുള്ള പഠനം എന്നിവയിൽ പ്രയോജനപ്പെടുത്തുന്നത് ആഗമനരീതിയിലെ പ്രക്രിയയാണ്.
    • പഠനത്തിൽ പഠിതാവിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു. 
    • പഠിതാക്കൾ സ്വയം പൊതുതത്ത്വങ്ങൾ രൂപീകരിക്കുന്നു. 
    • വിശകലനാത്മക ചിന്ത വളർത്താനും ഉയർന്ന തലത്തിലുള്ള ചിന്താശേഷി വികസിപ്പിക്കാനും കഴിയുന്നു 
    • പഠനം രസകരമാക്കുന്നു

    പരിമിതികൾ 

    • ആഗമനരീതിയിലുള്ള പഠനപ്രക്രിയ സമയ കൂടുതൽ, ഭാവന, സർഗാത്മകത എന്നിവ ആവശ്യപ്പെടുന്നു. 
    • നടപ്പിലാക്കുന്നതിന് കൂടുതൽ അധ്യാപന വൈദഗ്ധ്യം ആവശ്യമാണ്. 

    Related Questions:

    ഹെർബേർഷിയൻ ഘട്ടങ്ങളിൽ ഉൾപ്പെടാത്തത് :
    അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
    IT@school project was launched in:
    In an achievement test, consideration should be given to knowledge, understanding, application, analysis and synthesis. This quality of a test is called:
    ബിന്ദു ടീച്ചർ എല്ലാ ദിവസവും തന്റെ ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കാൻ സമയം കണ്ടെത്തുന്നു. ടീച്ചർ കുട്ടികളുടെ സംശയങ്ങൾ വ്യക്തിപരമായി തീർക്കും. ആവശ്യമെങ്കിൽ പ്രാഥമികാശയങ്ങൾ വ്യക്തമാക്കിക്കൊണ്ട് പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിക്കും. ഇതിൽ പറയാവുന്നത് :